സൗജന്യ റോമിംഗ് ഓഫറുകളുമായി ഐഡിയ

Posted on: March 15, 2017

കൊച്ചി : ഇന്ത്യയ്ക്കകത്തും പുറത്തും യാത്ര ചെയ്യുന്ന 200 ദശലക്ഷം ഐഡിയ ഉപഭോക്താക്കൾക്കായി ഐഡിയ സെല്ലുലർ റോമിംഗ് ബൊണാൻസ അവതരിപ്പിച്ചു. ഇന്ത്യയ്ക്കകത്ത് എവിടെയും യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് 2017 ഏപ്രിൽ ഒന്നു മുതൽ സൗജന്യ ഇൻകമിംഗ് കോളുകളാണ് ഐഡിയയുടെ ഓഫർ.

അന്താരാഷ്ട്ര റോമിംഗ് വാല്യു പായ്ക്കുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ ജനപ്രിയ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, ഔട്ട്‌ഗോയിംഗ് വോയ്‌സ് കോളുകൾ, എസ്എംഎസ്, ഡാറ്റ എന്നിവയാണ് ഓഫറുകൾ.

രാജ്യത്തെ നാലു ലക്ഷത്തോളം നഗരങ്ങളിലും ഗ്രാമങ്ങളിലും ഐഡിയയുടെ 2ജി, 3ജി, 4ജി നെറ്റ്‌വർക്കുകളിൽ സൗജന്യ ഇൻകമിംഗ് കോളുകൾ 2017 ഏപ്രിൽ 1 മുതൽ ആസ്വദിക്കാം. മൊബൈൽ ഡാറ്റ താരിഫും ഹോം സർക്കിളിൽ ലഭിക്കുന്ന ആനുകൂല്യങ്ങളും ഇനി മുതൽ യാതൊരു അധിക ചാർജും ഇല്ലാതെ ഇന്ത്യയിലെവിടെയും ലഭിക്കും.

400 ഔട്ട്‌ഗോയിംഗ് മിനിറ്റുകൾ വരെയുള്ള സൗജന്യ മൊത്ത ഉപയോഗം, ദിവസം 100 എസ്എംഎസ്, വലിയ അളവിൽ ഡാറ്റ, അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ എന്നിവയടക്കമുള്ള അന്താരാഷ്ട്ര റോമിംഗ് വാല്യു പായ്ക്കുകളുടെ വിപുലമായ നിരയാണ് അന്താരാഷ്ട്ര യാത്രക്കാർക്കായി ഐഡിയ ഇപ്പോൾ നൽകുന്നത്. 1ജിബി, 2ജിബി, 3ജിബി സൗജന്യ ഡാറ്റ, യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്കായി ബിൽ ഷോക്ക് ഒഴിവാക്കാൻ ശരാശരി മൂന്നു രൂപ നിരക്കിൽ ഒരു എംബി തുടങ്ങിയ ഓഫറുകൾക്കൊപ്പവും അന്താരാഷ്ട്ര റോമിംഗ് പായ്ക്കുകൾ ലഭ്യമാണ്.

ചെറിയ വിനോദ യാത്രകൾക്ക് 10 ദിവസത്തെ പായ്ക്കും തുടർച്ചയായ ബിസിനസ് യാത്രകൾക്കും നീണ്ട നാളത്തെ താമസത്തിനും 30 ദിവസത്തെ പായ്ക്കും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. മൂല്യത്തിന് വിലകൽപ്പിക്കുന്ന ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്ന പായ്ക്കുകൾ 10 ദിവസത്തെ വാലിഡിറ്റിക്ക് 1,199 രൂപ മുതൽ ആരംഭിക്കും. 30 ദിവസത്തെ വാലിഡിറ്റിക്ക് 5,999 രൂപ വരെയാണ് നിരക്ക്. ഇതുവഴി 85 ശതമാനം ലാഭമാണ് അന്താരാഷ്ട്ര റോമിംഗ് നിരക്കുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.

വിനോദത്തിനോ ജോലിക്കായോ വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാരുടെ യാത്രാ രീതികളും ഡാറ്റ ഉപയോഗ ആവശ്യവും മനസിലാക്കിയാണ് അന്താരാഷ്ട്ര റോമിംഗ് പായ്ക്കുകൾ തയാറാക്കിയിരിക്കുന്നതെന്ന് ഐഡിയ സെല്ലുലർ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ശശി ശങ്കർ പറഞ്ഞു.

TAGS: Idea |