വോഡഫോൺ ഫൗണ്ടേഷന് വിമൺ ഓഫ് പ്യൂർ വണ്ടർ പുറത്തിറക്കി

Posted on: March 15, 2017

കൊച്ചി : വോഡഫോൺ ഫൗണ്ടേഷൻ വിവിധ മേഖലകളിൽ അസാമാന്യ പ്രതിഭ തെളിയിച്ച 50 വനിതകളുടെ നേട്ടങ്ങൾ വിവരിക്കുന്ന കോഫി ടേബിൾ ബുക്ക് – വിമൺ ഓഫ് പ്യൂർ വണ്ടർ പുറത്തിറക്കി. അരുണ സുന്ദർരാജൻ, ഇറോം ശർമ്മിള, ലക്ഷ്മി നാരായൺ ത്രിപാഠി, നന്ദിത ദാസ്, ശുഭ മണ്ഡൽ, ടാനിയ സച്ച്‌ദേവ് തുടങ്ങി തങ്ങൾ നേരിട്ട വെല്ലുവിളികളെ മറി കടന്നു ജീവിത വിജയം നേടിയവരെയാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.

അവരുടെ ഉറച്ച വ്യക്തിത്വവും കഴിവും ധീരതയും വിവരിക്കുമ്പോൾ ഇതിലൂടെ തെളിഞ്ഞു വരുന്നത.് ഇന്ത്യയിലെ അറിയപ്പെടാത്ത വനിതാ പോരാളികളുടെ മുഖങ്ങളാണ്. അന്താരാഷ്ട്ര വനിതാ വാരാചരണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് വോഡഫോൺ ഫൗണ്ടേഷന്റെ കോഫി ടേബിൾ പുസ്തകത്തിന്റെ നാലാമതു പതിപ്പു പുറത്തിറക്കിയത്. വോഡഫോൺ ഇന്ത്യയുടെ എംഡിയും സിഇഒയുമായ സുനിൽ സൂദ് ചടങ്ങിൽ സംബന്ധിച്ചു. ആദ്യ മൂന്നു പതിപ്പുകളുടെ വിജയത്തിനു പിന്നാലെ എത്തിയ നാലാമത്തെ പതിപ്പിൽ ആദ്യ പതിപ്പുകളിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത മേഖലകളിലെ നിരവധി മുന്നേറ്റങ്ങളും അവതരിപ്പിക്കുന്നുണ്ട്. നഗര, ഗ്രാമീണ മേഖലകളിൽ നിന്നും വൈവിദ്ധ്യമാർന്ന സാമ്പത്തിക, സാമൂഹ്യ പശ്ചാത്തലങ്ങളിൽ നിന്നും ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുമുള്ളവരെയാണിങ്ങനെ അവതരിപ്പിക്കുന്നത്.

ലിംഗ അസമത്വം എന്നത് നമ്മുടെ രാജ്യത്തെ പ്രധാന വെല്ലുവിളിയാണെന്നും മൊബൈൽ സാങ്കേതിക വിദ്യയക്ക് ഇതു മറി കടക്കുന്നതിൽ ശക്തമായ പങ്കു വഹിക്കാനാവുമെന്നാണു തങ്ങൾ വിശ്വസിക്കുന്നതെന്നും ചടങ്ങിൽ പങ്കെടുത്ത സുനിൽ സൂദ് ചൂണ്ടിക്കാട്ടി.

TAGS: Vodafone |