എയർ ഏഷ്യ ടിക്കറ്റ് ഓഫർ

Posted on: March 14, 2017

ബംഗലുരു : എയർ ഏഷ്യ ആഭ്യന്തര സർവീസുകളിൽ 899 രൂപയുടേയും രാജ്യാന്തര സർവീസുകളിൽ 4999 രൂപയുടേയും ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം മാർച്ച് 13 മുതൽ 19 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2017 സെപ്റ്റംബർ ഒന്നു മുതൽ 2018 ജൂൺ 5 വരെയാണ് യാത്രാകാലാവധി.

ബംഗലുരു, കൊച്ചി, ഗോവ, ജയ്പ്പൂർ, ചണ്ഡിഗഡ്, പൂനെ, ന്യൂഡൽഹി, ഗുവാഹട്ടി, ഇംഫാൽ, വിശാഖപട്ടണം, ഹൈദരാബാദ്, ശ്രീനഗർ, ബാഗ്‌ദോഗ്ര എന്നിവിടങ്ങളിലേക്ക് ഓഫർ പ്രകാരം ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

എയർ ഏഷ്യ ബെർഹാദ്, തായ് എയർ ഏഷ്യ, എയർ ഏഷ്യ എക്‌സ് എന്നിവയുടെ രാജ്യാന്തര സർവീസുകളിൽ ഈ ഓഫർ ബാധകമാണ്.