സാർവത്രിക അടിസ്ഥാന വരുമാനം പരിഗണനയിൽ – അരവിന്ദ് സുബ്രഹ്മണ്യൻ

Posted on: March 13, 2017

കൊച്ചി : സാർവത്രിക അടിസ്ഥാന വരുമാനമെന്ന നിലയിൽ അർഹതയുള്ള കുടുംബങ്ങൾക്ക് പ്രതിവർഷം 5000-6000 രൂപ നൽകുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. കൊച്ചിയിൽ പതിനഞ്ചാമത് കെ.പി. ഹോർമിസ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദേഹം.

ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, ചെയർമാൻ കെ.എം. ചന്ദ്രശേഖരൻ, ഫെഡറൽ ബാങ്ക് സിഎസ്ആർ മേധാവി രാജു ഹോർമിസ്, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ അശുതോഷ് ഖജൂറിയ, ഹരീഷ് എച്ച്. എൻജിനീയർ, എഫ്.ബി.ഒ.എ. ജനറൽ സെക്രട്ടറി പോൾ മുണ്ടാടൻ, എഫ്.ബി.ഇ.യു. ജനറൽ സെക്രട്ടറി മാത്യു ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.