മണിപ്പൂരിൽ കോൺഗ്രസ് ഭരണം നിലനിർത്തിയേക്കും

Posted on: March 11, 2017

ഗുവാഹട്ടി : മണിപ്പൂരിൽ കോൺഗ്രസ് ഭരണം നിലനിർത്തിയേക്കും. കഴിഞ്ഞ 15 വർഷമായി മണിപ്പൂർ ഭരിക്കുന്നത് കോൺഗ്രസ് ആണ്. നിലവിൽ 22 സീറ്റ് നേടിയിട്ടുള്ളതിനാൽ അന്തിമഫലം വരുമ്പോൾ മറ്റുള്ളവരുടെ സഹായത്താൽ ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി ഇബോബി സിംഗ്. പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റീസ് അലയൻസ് നേതാവ് ഇറോം ശർമിള തൗബാൽ മണ്ഡലത്തിൽ മുഖ്യമന്ത്രി ഇബോബി സിംഗിനോട് പരാജയപ്പെട്ടു.

ആകെ സീറ്റ് – 60. കേവല ഭൂരിപക്ഷത്തിന് വേണ്ടത് – 31. ബിജെപി – 14. കോൺഗ്രസ് – 22. എൽഡിഫ് – 1. മറ്റുള്ളവർ 13.