കോൺഗ്രസിന് ആശ്വാസമായി പഞ്ചാബ്

Posted on: March 11, 2017

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ വിജയം കോൺഗ്രസിന് ആശ്വാസമായി. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പഞ്ചാബിൽ കോൺഗ്രസ് അധികാരത്തിൽ എത്തുന്നത്. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ജന്മദിനത്തിലാണ് പാർട്ടി വൻവിജയം നേടിയതെന്ന പ്രത്യേകതയുമുണ്ട്.

ആകെ സീറ്റുകൾ 117. ഫലം പ്രഖ്യാപിച്ചത് – 117. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 59. കോൺഗ്രസ് 76. ആംആദ്മി പാർട്ടി – 20. അകാലിദൾ-ബിജെപി സഖ്യം – 19. മറ്റുള്ളവർ – 2.