സ്‌പൈസ്‌ജെറ്റ് കോൽക്കത്ത – ഡാക്ക സർവീസ് മാർച്ച് 23 മുതൽ

Posted on: February 26, 2017

 

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് മാർച്ച് 23 മുതൽ കോൽക്കത്ത – ഡാക്ക പ്രതിദിന സർവീസ് ആരംഭിക്കും. സ്‌പൈസ്‌ജെറ്റിന്റെ ഏഴാമത്തെ ഇന്റർനാഷണൽ ഡെസ്റ്റിനേഷനാണ് ഡാക്ക.

കോൽക്കത്തയിൽ നിന്ന് ആരംഭിക്കുന്ന രണ്ടാമത്തെ രാജ്യാന്തര സർവീസാണ് ഡാക്ക. നേരത്തെ കോൽക്കത്തയിൽ നിന്ന് ബാങ്കോക്കിലേക്ക് സർവീസ് തുടങ്ങിയിരുന്നു.