യുടിഐ മിഡ്കാപ് ഫണ്ടിന് 25 ശതമാനം ഡിവിഡൻഡ്

Posted on: February 24, 2017

കൊച്ചി : യുടിഐ മിഡ്കാപ് ഫണ്ട് 25 ശതമാനം നികുതി രഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള യൂണിറ്റ് ഒന്നിന് 2.50 രൂപയാണ് ലാഭവിഹിതം. ഫെബ്രുവരി 27 ആണ് റെക്കോർഡ് ഡേറ്റ്.

ഫെബ്രുവരി 21 ലെ കണക്കുകൾ പ്രകാരം യുടിഐ മിഡ്കാപ് ഫണ്ടിന്റെ എൻഎവി ഡിവിഡൻഡ് ഓപ്ഷൻ എക്‌സിസ്റ്റിങ് പ്ലാനിൽ 52.3043 രൂപയും ഡിവിഡൻഡ് ഓപ്ഷൻ ഡയറക്ട് പ്ലാനിൽ 55.3332 രൂപയുമാണ്.