സ്‌നാപ്ഡീൽ 600 ജീവനക്കാരെ കുറയ്ക്കുന്നു

Posted on: February 22, 2017

ന്യൂഡൽഹി : സ്‌നാപ്ഡീൽ ചെലവുചുരുക്കലിന്റെ ഭാഗമായി 600 ജീവനക്കാരെ കുറയ്ക്കുന്നു. ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക്‌സ്, പേമെന്റ് ഓപറേഷൻസ് വിഭാഗങ്ങളിലാണ് പിരിച്ചുവിടൽ.

രണ്ട് വർഷത്തിനുള്ളിൽ കമ്പനി ലാഭകരമാക്കാനുള്ള പദ്ധതികളുടെ ഭാഗമാണ് പിരിച്ചുവിടൽ. ഇ-കൊമേഴ്‌സ് മേഖലയിലെ കടുത്ത മത്സരം സ്‌നാപ്ഡീലിനെ നഷ്ടത്തിലാക്കിയിരുന്നു.

TAGS: Snapdeal |