ഡെൽ പാർട്ണർ പ്രോഗ്രാമിന് തുടക്കമായി

Posted on: February 17, 2017

കൊച്ചി : ആഗോള കംപ്യൂട്ടർ ഡാറ്റാ സ്‌റ്റോറേജ് കമ്പനിയായ ഡെൽ ഇഎംസി പുതിയ ഇന്റഗ്രേറ്റഡ് പാർട്ണർ പ്രോഗ്രാമിന് തുടക്കം കുറിച്ചു. പുതിയ ഡെൽ ഇ എം സി പാർട്ണർ പ്രോഗ്രാം അതിവേഗം മാറുന്ന ഡിജിറ്റൽ മാർക്കറ്റിൽ വളർച്ചയും വിജയവും നേടാൻ തങ്ങളുടെ പങ്കാളികളെ സുസജ്ജരാക്കുമെന്ന് ഡെൽ ഇഎംസി ഇന്ത്യയുടെ ചാനൽസ് വൈസ് പ്രസിഡണ്ട് അനിൽ സേഥി പറഞ്ഞു.

ചാനൽ പാർട്ണർമാർ, സിസ്റ്റം ഇന്റഗ്രേറ്റർമാർ, ഡിസ്ട്രിബ്യൂട്ടർമാർ എന്നിവർ ഡെൽ ഇഎംസി ഉപഭോക്താക്കളെ അവരുടെ ചുമതലകൾ നിറവേറ്റുന്നതിൽ നിർണായക സഹായം നൽകുന്നുണ്ട്. സൊല്യൂഷൻ പ്രൊവൈഡർമാർക്ക് അവരുടെ ഉപഭോക്താക്കളെ മുൻനിര ക്ലൗഡ് സർവീസ് പ്രൊവൈഡർമാരുമായി മിതമായ നിരക്കിൽ ബന്ധപ്പെടുത്താനും അവർക്കിടയിലുള്ള ബന്ധം വളർത്തിയെടുക്കാനും ഡെൽ ഇഎംസിയുടെ ക്ലൗഡ് പാർട്ണർ കണക്ട് പ്രോഗ്രാം സഹായകമാണ്.

കസ്റ്റം ഹാർഡ്‌വേർ-സോഫറ്റ്‌വേർ ഇന്റഗ്രേഷൻ, അസംബ്ലി, ടെസ്റ്റ്, ഇൻവെന്ററി മാനേജ്‌മെന്റ്, കൺസോളിഡേഷൻ, ഷിപ്പിംഗ്, കസ്റ്റം സപ്പോർട്ട്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്ന ഡെൽ ഇഎംസിയുടെ ഒ ഇ എം പാർട്ണർ പദ്ധതി കൂടിയാണിത്.

പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ മികച്ച പേമെന്റ് സൗകര്യങ്ങളും വർധിച്ച ക്രെഡിറ്റും പങ്കാളികൾക്ക് ലഭ്യമാക്കുന്ന ഡെൽ ഇഎംസി വർക്കിംഗ് ക്യാപിറ്റൽ സൊല്യൂഷൻസ് എന്നിവ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ ഭാഗമാണ്.

TAGS: DELL |