എച്ച്എൽഎൽ മഹാരാഷ്ട്രയിൽ 100 ഹിന്ദ് ലാബുകൾ സ്ഥാപിക്കും

Posted on: February 14, 2017

തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ് കെയർ മഹാരാഷ്ട്രയിൽ 100 ഹിന്ദ് ലാബുകൾ സ്ഥാപിക്കും.ഇതു സംബന്ധിച്ച് എച്ച്എൽഎൽ മഹാരാഷ്ട്ര സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു. ഗുണനിലവാരമുള്ള ലബോറട്ടറി പരിശോധനാ സംവിധാനങ്ങൾ സംസ്ഥാനത്ത് വ്യാപിപ്പിക്കുന്നതിനാണകരാർ. മഹാരാഷ്ട്രയിലെ 33 ജില്ലകളിലായി 100 ഹിന്ദ് ലാബുകൾ തുടങ്ങും. ഡിഎച്ച്എസിനു കീഴിലുള്ള 2300 സർക്കാർ ആശുപത്രികളിലെത്തുന്നവർക്ക് എച്ച്എൽഎല്ലിന്റെ പരിശോധനാ സംവിധാനത്തെ ആശ്രയിക്കാൻ കഴിയും. 90 ദിവസത്തിനുള്ളിൽ ഈ ലാബുകൾ പ്രവർത്തനമാരംഭിക്കും.

രോഗികളിൽനിന്നു പരിശോധനാ സാംപിൾ ശേഖരിക്കുന്നതു മുതൽ പരിശോധനയും റിപ്പോർട്ടുകളുമെല്ലാം കംപ്യൂട്ടർശൃംഖലയിലൂടെ നിയന്ത്രിക്കും. പരിശോധനയുടെയും പരിശോധനാഫലങ്ങളുടെയും തൽസ്ഥിതിയും കംപ്യൂട്ടർ വഴി അറിയാൻ സംവിധാനമുണ്ടാകും. എച്ച്എൽഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ.പി. ഖണ്‌ഡേൽവാൽ എസ്എച്ച്എസ് എംഡിയും കമ്മീഷണറുമായ ഡോ. പ്രദീപ് വ്യാസ്, ഡിഎച്ച്എസ് ഡയറക്ടർ ഡോ. സതീഷ് പവാർ എന്നിവർ മുംബൈ ആരോഗ്യഭവനിൽ നടന്ന ചടങ്ങിൽ കരാറിൽ ഒപ്പിട്ടു.

TAGS: HLL Lifecare |