ദേശീയ പരിശീലക ഉച്ചകോടി കൊച്ചിയിൽ

Posted on: February 11, 2017

കൊച്ചി : ദേശീയ പരിശീലക ഉച്ചകോടി ഫെബ്രുവരി 22, 23 തീയതികളിൽ കുസാറ്റ് ഇൻറർനാഷണൽ സെമിനാർ കോംപ്ലക്‌സിൽ നടക്കും. ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡെവലപ്പ്‌മെന്റ്, ട്രെയ്‌നർമാരെയും വിദ്യാഭ്യാസ വിദഗ്ധരെയും കണ്ടെത്താൻ സഹായിക്കുന്ന ഓൺലൈൻ പോർട്ടലായ www.t4trainer.com എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന
നാളെയുടെ പരിശീലകർ : ഉച്ചകോടിയുടെ ഭാഗമായി വിദഗ്ധ പ്രഭാഷണങ്ങൾ, വിവിധ പ്രമേയത്തിലുള്ള ചർച്ചകൾ, പരിശീലന മികവിനുള്ള പുരസ്‌കാരങ്ങൾ, പരിശീലക വിദ്യാഭ്യാസ എക്‌സിബിഷൻ തുടങ്ങിയവ ഉണ്ടാകും.

ഉച്ചകോടിയുടെ പ്രധാന പ്രമേയം – പരിശീലനത്തിലൂടെയുള്ള മുന്നേറ്റം: ഭാവിയുടെ വിഭാവനം എന്നതാണ്. വിവിധ മേഖലകളിൽ നിന്നായി അമ്പതിലേറെ പ്രഭാഷകരും, പരിശീലകരും ഉൾപ്പടെ 500 ലേറെപ്പേർ ഉച്ചകോടിയിൽ സംബന്ധിക്കും. ആശയങ്ങളും ആവിഷ്‌കാരങ്ങളും യോഗത്തിൻറെ പ്രമേയവുമായി ചേർന്നു നിൽക്കുന്ന ഉപകരണങ്ങളും വിദ്യാഭ്യാസ സാങ്കേതിക വിദ്യയും ഇലേണിംഗും പരിശീലനവികാസങ്ങളും എക്‌സ്‌പോയിൽ ഉണ്ടാകും. വിദ്യാഭ്യാസ / ഏകീകൃത / പരിശീലന സ്ഥാപനങ്ങൾക്ക്, അവരുടെ പുതുമ നിറഞ്ഞ പരിശീലനമുറയ്ക്കും, ഉത്തമ പരിശീലകപ്രസംഗത്തിനും, മികച്ച സ്റ്റാളിനുമുള്ള പുരസ്‌കാരങ്ങളും ഉച്ചകോടി നൽകും.

ഐഎസ്ടിഡി കൊച്ചി ചാപ്റ്റർ പ്രസിഡന്റ് ജോസ് ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ, ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കുസാറ്റ് വൈസ് ചാൻസലറായ ഡോ.ജെ ലത, ലണ്ടനിലെ തരൂർ അസോസിയേറ്റ്‌സിലെ മിസ്. സ്മിത തരൂർ, കൊച്ചിൻ ഷിപ്പ്‌യാാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ, കേരള സംസ്ഥാന ഇന്നൊവേഷൻ കൗൺസിൽ ചെയർമാൻ ലക്ഷ്മൺ രാധാകൃഷ്ണൻ ഐഎസ്, അൺസ്പാൻ കൺസൾട്ടിംഗ് ഗ്രൂപ്പിൻറെ സ്ഥാപകയും സിഇഒയുമായ ഡോ. സോം സിങ്ങ്, കോഴിക്കോട് ഐഐഎമ്മിലെ മാർക്കറ്റിംഗ് വിഭാഗം പ്രഫസർ ഡോ.ആനന്ദക്കുട്ടൻ ബി ഉണ്ണിത്താൻ, തിരുനൽവേലി സബ്കലക്ടർ .വിഷ്ണു വേണുഗോപാൽ ഐഎഎസ് തുടങ്ങിയവർ ദ്വിദിന ഉച്ചകോടിയിൽ പങ്കെടുക്കും.

ഉച്ചകോടിയുടെ മൊബിലിറ്റി പാർട്ണർ യൂബർ ആണ്. ഇൻഫിനിറ്റി ഹോസ്പിറ്റാലിറ്റി സർവീസ് ആണ് ഹോസ്പിറ്റാലിറ്റി പാർട്ണർ. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.trainers4tomorrow.com ൽ ലഭ്യമാണ്. ഫോൺ : 8590739393, 8590339393.