വസന്ത് ജെ ഒയോ കേരള ഹബ് മേധാവി

Posted on: February 9, 2017

കൊച്ചി : ഹോട്ടൽ ശൃംഖലയായ ഒയോയുടെ കേരള ഹബിന്റെ മേധാവിയായി വസന്ത് ജെയെ നിയമിച്ചു. ഒയോയുടെ പ്രധാന വിപണികളിലൊന്നായി കേരളത്തെ വികസിപ്പിക്കുകയാണ് വസന്തിന്റെ ദൗത്യം. കേരളത്തിൽ ഒയോ ശൃംഖലയ്ക്കു 350 ഹോട്ടലുകളിലായി 2,500 മുറികളിലധികം ബിസിനസ് പങ്കാളിത്തമുണ്ട്.

ഒയോയിൽ 2016 ൽ ചേർന്ന വസന്ത് ഏറ്റവും വരുമാനമുള്ള വിശ്രമ കേന്ദ്രങ്ങളിലൊന്നായി പോണ്ടിച്ചേരിയെ മാറ്റിയെടുത്തു. സുരത്കൽ എൻഐടികെയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയ വസന്ത് കോൾ ഇന്ത്യയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

TAGS: OYO Rooms |