സൈറസ് മിസ്ത്രിയെ ടാറ്റാസൺസ് ബോർഡിൽ നിന്നും പുറത്താക്കി

Posted on: February 6, 2017

മുംബൈ : ടാറ്റാസൺസ് ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം സൈറസ് മിസ്ത്രിയെ ഡയറക്ടർ ബോർഡിൽ നിന്നും പുറത്താക്കി. ഇതു സംബന്ധിച്ച പ്രമേയം ഭൂരിപക്ഷത്തോടെ പാസായതായി കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ 10 വർഷമായി ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു സൈറസ് മിസ്ത്രി. 2006 മുതൽ ഡയറക്ടറായിരുന്ന അദേഹം 2012 ൽ രത്തൻ ടാറ്റാ വിരമിച്ചതിനെ തുടർന്ന് ചെയർമാൻ പദവിയിലെത്തി. കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് ടാറ്റാസൺസ് ചെയർമാൻ പദവിയിൽ നിന്ന് അദേഹം രാജിവെച്ചത്. തുടർന്ന് ടിസിഎസ്, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ കെമിക്കൽസ് എന്നീ കമ്പനികളുടെ ചെയർമാൻ സ്ഥാനത്തു നിന്നും അദേഹത്തെ നീക്കം ചെയ്തു.