ദുബായ് ഹെൽത്ത്‌കെയർ സിറ്റിയിൽ മെഡിക്കൽ യൂണിവേഴ്‌സിറ്റി

Posted on: September 8, 2014

Dubai-Healthcare-City-big

ദുബായ് ഹെൽത്ത്‌കെയർ സിറ്റിയുടെ ആഭിമുഖ്യത്തിൽ മുഹമ്മദ്ബിൻ റാഷിദ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ഫോർ മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് ആരംഭിക്കും. യൂണിവേഴ്‌സിറ്റിയിലെ ആദ്യബാച്ചിന് 2015 സെപ്റ്റംബർ 15 മുതൽ പ്രവേശനം നൽകും.

ഗ്രാഡ്വേറ്റ്, പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്‌സുകൾ യൂണിവേഴ്‌സിറ്റിയിലുണ്ടാകും. ഫാക്കൽട്ടി ഓഫ് മെഡിസിനിൽ 50 പേർക്കാണ് പ്രവേശനം. 2002 ൽ പ്രവർത്തനമാരംഭിച്ച ദുബായ് ഹെൽത്ത്‌കെയർ സിറ്റിയിൽ ഇപ്പോൾ ഡെന്റൽ കോളജ് പ്രവർത്തിക്കുന്നുണ്ട്.