എം ജംഗ്ഷനിലൂടെ സ്റ്റീൽ അതോറിട്ടി 700 കോടി സമാഹരിച്ചു

Posted on: January 31, 2017

കൊൽക്കത്ത : ഇന്ത്യയിലെ പ്രമുഖ ബിടുബി ഇ കൊമേഴ്‌സ് കമ്പനിയായ എം ജംഗ്ഷൻ സർവീസസ് കൊമേഴ്‌സ്യൽ പേപ്പറുകളുടെ ഇ-ലേലത്തിലൂടെ സ്റ്റീൽ അതോറിട്ടി ഓഫ് ഇന്ത്യയ്ക്ക് വേണ്ടി 700 കോടി രൂപ സമാഹരിച്ചു. മികച്ച വിലയിൽ, കുറഞ്ഞ സമയത്തിൽ, കൂടുതൽ പങ്കാളിത്തത്തോടെ സുതാര്യമായി എം ജംഗ്ഷൻ ഇതു നടത്തിയെന്ന് സെയിൽ കേന്ദ്രങ്ങൾ പറഞ്ഞു. കടപ്പത്രങ്ങൾ ക്രയവിക്രയം ചെയ്യുവാൻ മുൻ നിര ഓട്ടോമേറ്റഡ് സാങ്കേതിക വിദ്യ ലഭ്യമാക്കുന്ന ഇലക്‌ട്രോണിക് ബുക്ക് പ്രൊവൈഡറാണ് തങ്ങളെന്ന് എം ജംഗ്ഷൻ സിഇഒ വിനയാ വർമ്മ അറിയിച്ചു.

സ്റ്റീൽ, കൽക്കരി വ്യവസായങ്ങളുടെ സാധന സാമഗ്രികൾ ഇലക്‌ട്രോണിക്ക് രീതിയിൽ കൈമാറ്റം ചെയ്യുവാൻ എം ജംഗ്ഷനിലൂടെ സാധിക്കും. അടുത്തിടെ ടെലികോം സ്‌പെക്ട്രത്തിന്റെ ഇ-ലേലം ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലി കമ്മ്യൂണിക്കേഷൻസിനുവേണ്ടി കമ്പനി നടത്തിയിരുന്നു. ടാറ്റാ സ്റ്റീൽ, സെയിൽ എന്നിവരുടെ സംയുക്ത സംരംഭമായി 2001 ലാണ് എം ജംഗ്ഷൻ ആരംഭിച്ചത്.