ബിഎസ്ഇ ഓഹരികൾ ഫെബ്രുവരി മൂന്നിന് ലിസ്റ്റ് ചെയ്യും

Posted on: January 29, 2017

മുംബൈ : ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ച് ഓഹരികൾ ഫെബ്രുവരി മൂന്നിന് എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്യും. ഈ മാസം 23-25 വരെ നടത്തിയ ഇനീഷ്യൽ പബ്ലിക് ഓഫറിന് 51 മടങ്ങ് സബ്‌സ്‌ക്രിപ്ഷൻ ലഭിച്ചിരുന്നു.

ഓഹരി ഒന്നിന് 805-806 രൂപയായിരുന്നു പ്രൈസ്ബാൻഡ്. ഏകദേശം 9000 ഓഹരിയുടമകളാണ് നിലവിൽ ബിഎസ്ഇക്കുള്ളത്.

നാഷണൽ സ്റ്റോക്ക്എക്‌സ്‌ചേഞ്ച് 10,000 കോടിയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിനുള്ള ഡ്രാഫ്റ്റ് പേപ്പർ കഴിഞ്ഞ മാസം സെബിക്ക് സമർപ്പിച്ചിരുന്നു.