ആന്റ് ഫിനാൻഷ്യൽ മണിഗ്രാമിനെ ഏറ്റെടുത്തു

Posted on: January 27, 2017

ന്യൂഡൽഹി : ആലിബാബ ഗ്രൂപ്പിന്റെ ഭാഗമായ ആന്റ് ഫിനാൻഷ്യൽ അമേരിക്കൻ മണിട്രാൻസ്ഫർ കമ്പനിയായ മണിഗ്രാമിനെ ഏറ്റെടുത്തു. 880 മില്യൺ ഡോളറിന്റേതാണ് ഇടപാട്. മണിഗ്രാമിന്റെ 2.4 ബില്യൺ ബാങ്ക്, മൊബൈൽ അക്കൗണ്ടുകളും ആഗോളതലത്തിൽ 350,000 ലൊക്കേഷനുകളിലെ സാന്നിധ്യവും ഇനി ആന്റ് ഫിനാൻഷ്യലിന് സ്വന്തമാകും.

ചൈനയിലെ ഏറ്റവും വലിയ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ആലിപേ, മണിമാർക്കറ്റ് ഫണ്ടായ യു ഇബോ എന്നിവ ആന്റ് ഫിനാൻഷ്യലിന്റെ ഭാഗമാണ്. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ഇന്ത്യ, തായ്‌ലൻഡ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് മണിഗ്രാം സേവനങ്ങൾ വ്യാപിപ്പിക്കും.