എം എ യൂസഫലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted on: January 25, 2017

ന്യൂഡൽഹി : ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ആയിരുന്നു കൂടിക്കാഴ്ച.

റിപ്പബ്ലിക്ക് ദിനാഘോഷചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒപ്പം എത്തിയ എം എ യൂസഫലിയുമായി പ്രധാനമന്ത്രി സൗഹൃദം പങ്കിട്ടു.