ഫെബ്രുവരി ഏഴിന് ബാങ്ക് പണിമുടക്ക്

Posted on: January 20, 2017

ന്യൂഡൽഹി : ബാങ്ക് ജീവനക്കാർ ഫെബ്രുവരി ഏഴിന് രാജ്യവ്യാപകമായി പണിമുടക്കും. നോട്ട് നിരോധനം മൂലമുള്ള പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കുക, കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയതലത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

എഐബിഇഎ, എഐബിഒഎ, ബെഫി എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.