വോഡഫോൺ സൂപ്പർനെറ്റ് 4ജി 17 സർക്കിളുകളിൽ അവതരിപ്പിച്ചു

Posted on: January 18, 2017

കൊച്ചി : വോഡഫോൺ സൂപ്പർനെറ്റ് 4ജി രാജ്യത്തെ 17 ടെലികോം സർക്കിളുകളിൽ വിജയകരമായി അവതരിപ്പിച്ചു. ഈ വർഷം മാർച്ചോടെ രാജ്യത്തെ 2400 പട്ടണങ്ങളിൽ 4ജി ലഭ്യമാക്കാനായുള്ള നീക്കത്തിലാണെന്നും വോഡഫോൺ പ്രഖ്യാപിച്ചു. കേരളം, കർണാടക, കൊൽക്കൊത്ത, ഡെൽഹി & എൻസിആർ, മുംബൈ, ഹരിയാന, യു.പി. (വെസ്റ്റ്്), യു.പി. (ഈസ്റ്റ്), ഗുജറാത്ത്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, അസ്സം, നോർത്ത് ഈസ്റ്റ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒഡിഷ, പഞ്ചാബ് എന്നീ സർക്കിളുകളിൽ ഇപ്പോൾ വോഡഫോൺ സൂപ്പർനെറ്റ് 4ജി ആസ്വദിക്കാം.

ബ്രോഡ്ബാൻഡ് സ്‌പെക്ട്രമുള്ള 17 സർക്കിളുകളിലും 4ജി ശൃംഖല അവതരിപ്പിക്കാനായതിൽ അഭിമാനമുണ്ടെന്ന് വോഡഫോൺ ഇന്ത്യ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സി്ക്യൂട്ടീവ് ഓഫിസറുമായ സുനിൽ സൂദ് ചൂണ്ടിക്കാട്ടി.