വാൾമാർട്ട് 2017 ൽ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും

Posted on: January 18, 2017

ന്യൂയോർക്ക് : വാൾമാർട്ട് യുഎസിൽ ഈ വർഷം 10,000 പേർക്ക് തൊഴിൽ നൽകും. നിലവിൽ 1.5 ദശലക്ഷം ജീവനക്കാരാണ് യുഎസിൽ വാൾമാർട്ടിനുള്ളത്.

സ്റ്റോറുകളുടെ പുനസംഘന, ഇ-കൊമേഴ്‌സ് എന്നീ മേഖലകളിലുമാണ് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. മുൻവർഷങ്ങളുടെ തുടർച്ച മാത്രമാണിതെന്ന് വാൾമാർട്ട് വക്താവ് പറഞ്ഞു.

ട്രംപ് അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ ഓട്ടോമൊബൈൽ കമ്പനികൾ നിരവധി തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചിരുന്നു.

TAGS: Donald Trump | Walmart |