ഫേസ് ബുക്ക് ഇന്ത്യയ്ക്ക് 48 ശതമാനം അറ്റാദായ വർധന

Posted on: January 17, 2017

മുംബൈ : ഫേസ് ബുക്ക് ഇന്ത്യ 2016 ധനകാര്യവർഷം അറ്റാദായത്തിൽ 48.4 ശതമാനം വളർച്ച നേടി. അറ്റാദായം 31 കോടി രൂപ. വരുമാനം 30.5 ശതമാനം വർധിച്ച് 177 കോടിയായി. ശബളചെലവുകൾ 26 ശതമാനം വർധിച്ച് 40 കോടിയായി. പരസ്യചെലവുകൾ 84 ശതമാനം വർധിച്ച് 16.9 കോടിയായി.

ഫേസ് ബുക്കിന് ഇന്ത്യയിൽ 166 ദശലക്ഷം യൂസേഴ്‌സാണുള്ളത്. ഇവരിൽ 159 ദശലക്ഷം പേർ മൊബൈൽ ഫോൺ വഴിയാണ് ഫേസ് ബുക്ക് സന്ദർശിക്കുന്നത്. ഇവരിൽ 85 ദശലക്ഷം പേർ ഫേസ് ബുക്കിൽ സജീവമാണ്.