എടിഎമ്മിൽ നിന്ന് ഇനി 10,000 രൂപ വീതം പിൻവലിക്കാം

Posted on: January 16, 2017

ന്യൂഡൽഹി : റിസർവ് ബാങ്ക് എടിഎമ്മിൽ നിന്നും പിൻവലിക്കാവുന്ന തുകയുടെ പരിധി 10,000 രൂപയായി വർധിപ്പിച്ചു. നിലവിൽ 4,500 രൂപയാണ് പിൻവലിക്കാവുന്നത്. എന്നാൽ സേവിംഗ്‌സ് അക്കൗണ്ടിൽ നിന്നും ആഴ്ചയിൽ പിൻവലിക്കാവുന്ന തുക 24,000 രൂപയാണ്.

കറന്റ് അക്കൗണ്ടിൽ നിന്നും പിൻവലിക്കാവുന്ന തുക 50,000 ൽ നിന്ന് ഒരു ലക്ഷം രൂപയായി വർധിപ്പിച്ചു. എന്നാൽ മിക്ക ബാങ്കുകളുടെയും എടിഎമ്മുകളിൽ ആവശ്യത്തിന് കറൻസിയില്ലാത്തത് പണം പിൻവലിക്കാനെത്തുന്നവരെ വലയ്ക്കുന്നുണ്ട്.