ഹിന്ദുസ്ഥാൻ കൊക്കകോള 1750 കോടിയുടെ മുതൽമുടക്കിനൊരുങ്ങുന്നു

Posted on: January 16, 2017

മുംബൈ : ഹിന്ദുസ്ഥാൻ കൊക്കകോള 1750 കോടി രൂപ മുതൽമുടക്കി മൂന്ന് പ്ലാന്റുകൾ സ്ഥാപിക്കും. അഹമ്മദാബാദ്, നെല്ലൂർ പ്ലാന്റുകൾക്കായി 1000 കോടി രൂപയും ഹോഷംഗബാദ് (എംപി) പ്ലാന്റിന് 750 കോടി രൂപയും മുതൽമുടക്കും.

ഹിന്ദുസ്ഥാൻ കൊക്കകോള ബീവറേജസിന് നിലവിൽ 26 ബോട്ടിലിംഗ് പ്ലാന്റുകളാണുള്ളത്. കൊക്കകോളയുടെ ഇന്ത്യയിലെ ബോട്ടിലിംഗിന്റെ 65 ശതമാനവും നിർവഹിക്കുന്നത് ഈ പ്ലാന്റുകളാണ്.