ടർക്കീഷ് കാർഗോ വിമാനം തകർന്ന് 32 പേർ കൊല്ലപ്പെട്ടു

Posted on: January 16, 2017

ബിഷ്‌കേക്ക് : ടർക്കീഷ് കാർഗോ വിമാനം കിർഗിസ്ഥാനിലെ മനാസ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ് 32 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം 7.31 ന് ആണ് ദുരന്തം. കുട്ടികളും നാല് പൈലറ്റുമാരും മരിച്ചവരിൽ ഉൾപ്പെടുന്നു. വിമാനം വീണതിനെ തുടർന്ന് 15 കെട്ടിടങ്ങൾ തകർന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ലാൻഡിംഗിന് ശ്രമിക്കുമ്പോൾ കനത്തമൂടൽ മഞ്ഞുമൂലം കാഴ്ചമറഞ്ഞ് വീടുകൾക്ക് മേലെ ബോയിംഗ് 747-400 എഫ് വിമാനം തകർന്നുവീഴുകയായിരുന്നു. ഹോങ്കോംഗിൽ നിന്നും ഇസ്താംബൂളിലേക്ക് വരികയായിരുന്ന മൈകാർഗോ എയർലൈൻസ് വിമാനമാണ് തകർന്നുവീണത്. വിമാനത്തിന് 14 വർഷം പഴക്കമുണ്ട്.