ആമസോൺ 7,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു

Posted on: January 15, 2017

ന്യൂഡൽഹി : ഗ്രേറ്റ് ഇന്ത്യ സെയിലിന് മുന്നോടിയായി ആമസോൺ ഇന്ത്യ ലോജിസ്റ്റിക്‌സ് മേഖലയിൽ 7,500 താത്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ജനുവരി 20 മുതൽ 22 വരെയാണ് ഗ്രേറ്റ് ഇന്ത്യ സെയിൽ.

രാജ്യത്തെ 27 ആമസോൺ ഫുൾഫിൽമെന്റ് സെന്ററുകൾ, 100 ലേറെ ഡെലിവറി സ്റ്റേഷനുകൾ, 15 സോർട്ട് സെന്ററുകൾ എന്നിവിടങ്ങളിലായാണ് പുതിയ തൊഴിലവസരങ്ങൾ. പത്ത് സംസ്ഥാനങ്ങളിലായി 27 ഫുൾഫിൽമെന്റ് സെന്ററുകളാണ് ആമോസണിനുള്ളത്. ആമസോൺ ഇതേവരെ ഇന്ത്യയിൽ 5 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്.