വിക്രം പവാ ബിഎംഡബ്ല്യു ഇന്ത്യ പ്രസിഡന്റ്

Posted on: January 11, 2017

ന്യൂഡൽഹി : ബിഎംഡബ്ല്യുവിന്റെ ഇന്ത്യ ഓപറേഷൻസ് പ്രസിഡന്റായി വിക്രം പവായെ നിയമിച്ചു. മാർച്ച് ഒന്നിന് ചുമതലയേൽക്കും. പവാ ഇപ്പോൾ ഹാർലി-ഡേവിഡ്‌സൺ ഇന്ത്യ മാനേജിംഗ് ഡയറക്ടറാണ്.

ബിഎംഡബ്ല്യു ഇന്ത്യ പ്രസിഡന്റ് ഫ്രാങ്ക് സ്‌കോഡർ ജർമ്മനിയിലെ ഗ്രൂപ്പ് ആസ്ഥാനത്ത് ബിസിനസ് സ്റ്റീയറിംഗ് ഹെഡ് (ലക്ഷ്വറി ക്ലാസ്) ആയി നിയമിക്കപ്പെട്ടതിനെ തുടർന്നാണ് പവായുടെ നിയമനം.