കെഎസ്‌ഐഡിസിക്ക് കുസാറ്റ് ഐപിആർ സെന്ററുമായി ധാരണ

Posted on: January 11, 2017

കൊച്ചി : കുസാറ്റിനു കീഴിലുള്ള ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സ് സ്റ്റഡീസുമായി കെഎസ്‌ഐഡിസി ധാരണാപത്രം ഒപ്പുവച്ചു. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട ബോധവത്ക്കരണവും സ്റ്റാർട്ടപ്പ് കമ്പനികളുടെ നൂതന കണ്ടുപിടുത്തങ്ങൾക്കുള്ള പേറ്റന്റിനുള്ള നടപടിക്രമങ്ങളിൽ സഹായിക്കുന്നതിനും വേണ്ടിയാണിത്.

കെഎസ്‌ഐഡിസിഎംഡി ഡോ.എം. ബീനയും സെന്റർ ഡയറക്ടർ ഡോ. എൻ.എസ്.ഗോപാലകൃഷ്ണനുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. കുസാറ്റ്‌വൈസ് ചാൻസിലർ ഡോ. ജെ. ലത ചടങ്ങിൽ സന്നിഹിതയായിരുന്നു.

TAGS: KSIDC |