വിസ്താര സെലിബ്രേഷൻ സെയിൽ

Posted on: January 10, 2017

ന്യൂഡൽഹി : വിസ്താര എയർലൈൻസ് 899 രൂപയിൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ സെലിബ്രേഷൻ സെയിൽ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ജനുവരി 12 അർധരാത്രി വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ജനുവരി 25 മുതൽ 2017 ഒക് ടോബർ ഒന്നു വരെയാണ് യാത്രാകാലാവധി.

വിസ്താര രണ്ട് വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ചാണ് സെലിബ്രേഷൻ സെയിൽ. ഓഫർ പ്രകാരം 899 രൂപ മുതൽ 7,099 രൂപ വരെയാണ് പരമാവധി ടിക്കറ്റ് നിരക്ക്. വിസ്താര വെബ്‌സൈറ്റ്, മൊബൈൽആപ്പ് എന്നിവയിലൂടെ ബുക്ക് ചെയ്യുന്നവർക്ക് 500 രൂപയുടെ ക്രോമ വൗച്ചറുകളും ലഭിക്കും.