വിരാട് കോഹ്‌ലി ജിയോനി ബ്രാൻഡ് അംബാസഡർ

Posted on: January 10, 2017

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ ജിയോനിയുടെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ഇന്ത്യയിൽ 2018 ആകുമ്പോഴേക്ക് 500 ബ്രാൻഡ് സ്‌റ്റോറുകൾ തുറക്കാനാണ് ജിയോനി ലക്ഷ്യമിടുന്നത്. നിലവിൽ 100 ബ്രാൻഡ് സ്‌റ്റോറുകൾ ജിയോനിക്കുണ്ട്.

കോഹ്‌ലിയുമായുള്ള കൂട്ടുകെട്ട് ജിയോനിയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് ജിയോനി കൺട്രി സിഇഒയും എംഡിയുമായ അരവിന്ദ് ആർ വോറ പറഞ്ഞു. നിലവിൽ എംആർഎഫ്, ടിസോ, കോൾഗേറ്റ് തുടങ്ങി 17 ബ്രാൻഡുകളുടെ അംബാസഡറാണ് വിരാട് കോഹ്‌ലി.