യുപിഐ പ്ലാറ്റ്‌ഫോമുകൾക്ക് അനുയോജ്യമായ യു-പോസുമായി ഫെഡറൽ ബാങ്ക്

Posted on: January 3, 2017

കൊച്ചി : വ്യാപാരികൾക്ക് ഇടപാടുകാരിൽ നിന്ന് പണം സ്വീകരിക്കുന്നതിന് സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാനയ ലോട്‌സ യു-പോസ് (യുപിഐ പിഒഎസ്) ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ സിയാൽ മാനേജിംഗ് ഡയറക്ടർ വി. ജെ. കുര്യന് മെഷീൻ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

സാധാരണ പിഒഎസ് മെഷീനുകൾക്കു ബദലായുള്ള പുതിയ സംവിധാനമാണ് യു-പോസ്. വ്യാപാരി ബിൽ തുക മെഷീനിൽ രേഖപ്പെടുത്തുമ്പോൾതന്നെ ഒരു ക്യുആർ കോഡ് സൃഷ്ടിക്കപ്പെടും. ഇടപാടുകാർ ഏതെങ്കിലും ഒരു യുപിഐ ആപ് ഉപയോഗിച്ച് പ്രസ്തുത കോഡ് സ്‌കാൻ ചെയ്താൽ അപ്പോൾതന്നെ ബിൽതുക വ്യാപാരിയുടെ അക്കൗണ്ടിലെത്തും.

എയർ പോർട്ട് ടാക്‌സി സേവനങ്ങൾക്കുവേണ്ടി സിയാൽ ലോട്‌സ യു-പോസ് മെഷീനുകൾ വാങ്ങിക്കഴിഞ്ഞു.

TAGS: Federal Bank | U-Pos |