ജോയ് ആലുക്കാസ് ന്യൂജേഴ്‌സിയിലെ എഡിസണിൽ ഷോറൂം തുറന്നു

Posted on: December 20, 2016

ന്യൂജേഴ്‌സി : ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ രണ്ടാമത്തെ ഷോറും ന്യൂജേഴ്‌സിയിലെ എഡിസണിൽ പ്രവർത്തനമാരംഭിച്ചു. എഡിസൺ മേയർ തോമസ് ലാൻകീ ഷോറൂം ഉദ്ഘാടനം ചെയ്തു. ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ ആന്റണി ജോസ്, കെ സി സി എൻ എ പ്രസിഡന്റ് അനിയൻ ജോർജ്, എഫ് ഒ എം എ എ സെക്രട്ടറി ജിബി തോമസ്, ബിഷപ്പ് ജോയ് ആലപ്പാട്ട് , ദിലീപ് വർഗീസ്, ജോയ് ആലുക്കാസ് യുഎസ്എ ഓപ്പറേഷൻസ് ജനറൽ മാനേജർ ഫ്രാൻസി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

സ്വർണ്ണാഭരണങ്ങളെക്കുറിച്ചുള്ള എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്ന വിധത്തിൽ ഒരു മില്ല്യണിലധികം ആഭരണ ശേഖരവും ലോകത്തിലെ എല്ലാ കോണിൽ നിന്നുള്ള ഡിസൈനുകളും ഷോറൂമിൽ ഒരുക്കിയിട്ടുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിസ്മയിപ്പിക്കുന്ന ഓഫറാണ് ജോയ്ആലുക്കാസ് പ്രഖ്യാപിച്ചിരിക്കുന്നത്. 2000 ഡോളറിലധികം ഡയമണ്ട്, പോൾക്കി, പേൾ എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് രണ്ട് ഗ്രാമിന്റെ ഗോൾഡ് കോയിൻ സൗജന്യമായി ലഭിക്കും. 1000 ഡോളറിലധികം സ്വർണ്ണാഭരണങ്ങളും മറ്റ് ആഭരണങ്ങളും വാങ്ങുന്നവർക്ക് ക്വാർട്ടർ ഗ്രാം ഡോൾഡ് കോയിൻ സൗജന്യമായി ലഭിക്കും.

ഏറ്റവും ലേറ്റസ്റ്റ് ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആഭരണങ്ങൾക്കൊപ്പം ജോയ് ആലുക്കാസ് ജ്വല്ലറിയുടെ തനതു ബ്രാൻഡുകളായ വേദ, പ്രൈഡ് ഡയമണ്ട്‌സ്, എലഗൻസ് പോൽകി ഡയമണ്ട്‌സ്, മസാക്കി പേൾസ് കളക്ഷൻ, സെനിന ടർകിഷ് ജ്വല്ലറി കളക്ഷൻ, ലിൽ ജോയ് കിഡ്‌സ് ജ്വല്ലറി കളക്ഷൻ, അപൂർവ്വ ആന്റിക് കളക്ഷൻ, രത്‌ന പ്രെഷ്യസ് സ്റ്റോൺ കളക്ഷൻ എന്ന്ിവയുടെ വിപുലമായ ശേഖരങ്ങളും പുതിയ ഷോറൂമിൽ ലഭ്യമാകും. വൈകാതെ ഷിക്കാഗോയിലും പുതിയ ഷോറൂം ആരംഭിക്കും.

TAGS: Joyalukkas |