ടൊയോട്ട ഫോർച്യൂണറിന്റെ വില്പന ഒരു ലക്ഷം പിന്നിട്ടു

Posted on: December 19, 2016

ന്യൂഡൽഹി : ടൊയോട്ട ഫോർച്യൂണറിന്റെ വില്പന ഒരു ലക്ഷം പിന്നിട്ടു. ടൊയോട്ട കിർലോസ്‌ക്കർ 2009 ൽ ആണ് ഫോർച്യൂണർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

പുതിയ ഫോർച്യൂണറിന് നവംബറിൽ 6000 ലേറെ ബുക്കിംഗ് ലഭിച്ചതായി ടൊയോട്ട കിർലോസ്‌ക്കർ ഡയറക്ടറും സീനിയർ വൈസ് പ്രസിഡന്റുമായ (മാർക്കറ്റിംഗ് & സെയിൽസ്) എൻ. രാജാ പറഞ്ഞു. 2000 ത്തോളം യൂണി്‌റുകൾ ഡീലർഷിപ്പുകളിലേക്ക് അയച്ചതായും അദേഹം പറഞ്ഞു.