വോഡഫോൺ സൂപ്പർനെറ്റ് 4ജിയിൽ ഡബിൾ ഡാറ്റ ഓഫർ

Posted on: December 17, 2016

കൊച്ചി : മികച്ച ഓഫറുകളുമായി വോഡഫോൺ സൂപ്പർനെറ്റ് 4ജിയുടെ ഒന്നാംവാർഷികം. വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഉപഭോക്താക്കൾക്കും പ്രത്യേക ഡാറ്റ പായ്ക്കുകളിൽ ഇരട്ടി മൂല്യം വോഡഫോൺ പ്രഖ്യാപിച്ചു. ഇതോടൊപ്പം, പുതുതായി 4ജിയിലേയ്ക്ക് മാറുന്നവർക്ക് രണ്ട് ജിബി ഡാറ്റയും സൗജന്യമായി ലഭിക്കും. ഇതിനു പുറമെ പുതിയ 4ജി സ്മാർട്ട്‌ഫോൺ ഈയിടെ വാങ്ങിച്ചവർക്കോ, വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾ 1 ജിബിയിൽ കൂടുതൽ ചെയ്യുന്ന ഓരോ റീചാർജിനും 9 ജിബി ഡാറ്റയും സൗജന്യമായി ലഭിക്കും.

കഴിഞ്ഞ ഡിസംബർ 14ന് രാജ്യത്താദ്യമായി കൊച്ചിയിൽ തുടക്കംകുറിച്ച വോഡഫോൺ സൂപ്പർനെറ്റ് 4ജി നെറ്റ്‌വർക്കിന് മികച്ച സ്വീകാര്യതയാണ് ഉപഭോക്താക്കളിൽനിന്ന് ലഭിക്കുന്നത്. മൊബൈൽ വൈ-ഫൈയിൽ ഉൾപ്പെടെ അൾട്രാഫാസ്റ്റ് വേഗത നൽകാൻ കഴിയുന്ന മികച്ച സാങ്കേതികതയാണ് വോഡഫോൺ ഉപയോഗപ്പെടുത്തുന്നത്. നേരത്തെയുള്ളതിനു പുറമെ പുതുതായി 2800 നഗരങ്ങളിൽകൂടി വോഡഫോൺ ടവറുകൾ പ്രവർത്തനമാരംഭിച്ചു.

ഇതോടെ 4ജി സേവനം സംസ്ഥാനത്ത് മൊത്തം 1000 നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാൻ വോഡഫോണിന് സാധിച്ചു. കൂടുതൽ മികച്ച സാങ്കേതികതയും ശബ്ദമികവും ഡാറ്റ അനുഭവും ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതായി ഇതിനകം വോഡഫോൺ 800 കോടിയിലധികം രൂപയിലേറെ മുതൽ മുടക്കിക്കഴിഞ്ഞതായും വോഡഫോൺ ഇന്ത്യ കേരള ബിസിനസ് ഹെഡ് അഭിജിത്ത് കിഷോർ പറഞ്ഞു.