ഹോണ്ട കാർ വില വർധിപ്പിക്കുന്നു

Posted on: December 16, 2016

honda-car-board-big

ന്യൂഡൽഹി : ഹോണ്ട കാർസ് 2017 ജനുവരി മുതൽ കാറുകളുടെ വില വർധിപ്പിക്കും. മോഡൽ അനുസരിച്ച് മൂന്നു ശതമാനത്തോളമാണ് വർധന. ഹോണ്ട ബ്രിയോ, ഹോണ്ട ജാസ്, ഹോണ്ട അമേസ്, ഹോണ്ട മൊബീലിയോ, ഹോണ്ട സിറ്റി, ഹോണ്ട ബിആർ-വി, ഹോണ്ട സിആർ-വി, ഹോണ്ട അക്കോർഡ് ഹൈബ്രിഡ് എന്നിവയാണ് ഹോണ്ട ശ്രേണിയിലെ കാറുകൾ.

വിനിമയനിരക്കിലെ വ്യതിയാനവും അസംസ്‌കൃതവസ്തുക്കളുടെ വിലവർധനയുമാണ് വിലകൂട്ടാൻ കാരണമെന്ന് ഹോണ്ട കാർസ് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ യോചിറോ ഊനോ പറഞ്ഞു.

TAGS: Honda Cars |