മൈക്രോസോഫ്റ്റ് ടീച്ച്‌യുവർചിൽഡ്രൻ പദ്ധതിക്ക് തുടക്കംകുറിച്ചു

Posted on: December 13, 2016

masp-logo-big

കൊച്ചി : സ്‌കൂളുകളിൽ ഡിജിറ്റൽ രീതിയിലുള്ള പാഠ്യോപാധികൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ഇന്ത്യ, ടീച്ച്‌യുവർചിൽഡ്രൻ എന്ന പദ്ധതിക്ക് മൈക്രോസോഫ്റ്റ് ആസ്പയർ സ്‌കൂൾ പ്രോഗ്രാമുമായി ചേർന്ന് തുടക്കം കുറിച്ചു. നിലവിലുള്ള വിദ്യാഭ്യാസ രീതികൾക്ക് അനുസരിച്ച് അധ്യാപനവും സ്‌കൂളുകളിലെ പഠനാനുഭവവും മെച്ചപ്പെടുത്തുന്നതിനു വേണ്ടി മൂല്യാധിഷ്ഠിതമായി രൂപപ്പെടുത്തിയിരിക്കുന്ന പദ്ധതിയാണ്. സ്‌കൂൾ കാംപസുകളിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനും, ആധുനികവത്കരിക്കുന്നതിനും മികച്ച പഠനാനുഭവങ്ങൾ ഒരുക്കുന്നതിനും മാസ്പ് വലിയ പങ്കുവഹിക്കും.

ഡിജിറ്റൽ സാക്ഷരതയും ക്ലാസ്മുറികളിൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനവുമാണ് അദ്ധ്യാപകർക്ക് ഏറ്റവും അവശ്യമായ നൈപുണ്യമെന്ന് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഇൻ എഡ്യുക്കേഷൻ സർവേ വ്യക്തമാക്കിയിരുന്നു. ലഭ്യമായ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താനും അവ വ്യക്തിഗത അദ്ധ്യയനത്തിലും ഓൺലൈൻ ക്ലാസ്മുറികളിലും ഉപയോഗിക്കുന്നതിനും വിദ്യാർത്ഥികളുടെ പ്രോജക്ടുകൾക്കായി വിനിയോഗിക്കുന്നതിനുമാണ് മാസ്പ് സ്‌കൂളുകളെയും അദ്ധ്യാപകരേയും വിദ്യാർത്ഥികളെയും ശാക്തീകരിക്കുന്നത്.

മൈക്രോസോഫ്റ്റ് എംപവേഡ് ടീച്ചർ സെഷനുകളിലൂടെ വെബിനാറുകളും വിർച്വൽ മാസ്റ്റർ ട്രെയ്‌നിംഗ് പ്രോഗ്രാമുകളിലൂടെ സമഗ്രമായ ഐടി പരിശീലന ഉപകരണങ്ങളും അദ്ധ്യാപകർക്കായി ലഭ്യമാക്കും. ഇതേസമയം വിദ്യാർത്ഥികൾക്കായി മൈക്രോസോഫ്റ്റ് സ്റ്റുഡന്റ് അസോസിയേറ്റ് എൻഗേജ്‌മെന്റിലൂടെ വെബിനാറുകൾ സംഘടിപ്പിക്കുകയും മൈക്രോസോഫ്റ്റ് ഐസിടി കരിക്കുലം ഒരുക്കുകയും ചെയ്യും. മാസ്പിലൂടെ എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ലാബുകൾക്കും കാമ്പസുകളിൽ മൈക്രോസോഫ്റ്റ് ഇമാജിൻ, മൈക്രോസോഫ്റ്റ് ഇമാജിൻ അക്കാദമി എന്നിവ ലഭ്യമാക്കും.