കറൻസി പിൻവലിക്കൽ : മൈക്രോമാക്‌സിന്റെ വില്പനയിൽ 23-30 % ഇടിവ്

Posted on: December 8, 2016

micromax-shop-big

ന്യൂഡൽഹി : കറൻസി പിൻവലിക്കലിനെ തുടർന്ന് മൊബൈൽ ഹാൻഡ്‌സെറ്റ് നിർമാതാക്കളായ മൈക്രോമാക്‌സിന്റെ വില്പനയിൽ 25-30 ശതമാനം ഇടിവുണ്ടായി. പണദൗർലഭ്യം ഓൺലൈൻ വില്പനയിലും വിതരണത്തിലും 15-18 ശതമാനത്തോളം കുറവുണ്ടായി. പുതുവത്സരത്തോടെ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

കറൻസി പിൻവലിക്കലിന് ശേഷം വില്പനയിൽ 50 ശതമാനം കുറവുണ്ടായതായി ഇന്ത്യൻ സെല്ലുലാർ അസോസിയേഷനും വിലയിരുത്തുന്നു. ഓഫ്‌ലൈനിലും ഓൺലൈനിലും വില്പന കുറഞ്ഞിട്ടുണ്ടെന്ന് ഗവേഷണസ്ഥാപനമായ ഐഡിസി ചൂണ്ടിക്കാട്ടി.