വ്യാപാർ 2017 : ഹൈദരാബാദിൽ വ്യവസായ വകുപ്പിന്റെ പ്രചരണ പരിപാടി

Posted on: December 8, 2016

vyapar-2017-hyd-meet-big

തിരുവനന്തപുരം : കേരള സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് വ്യാപാർ 2017-നായി ആന്ധ്രാ, തെലങ്കാന മേഖലയിലെ ബയർമാരെ ലക്ഷ്യമിട്ട് ഹൈദരാബാദിൽ പ്രചരണ പരിപാടി സംഘടിപ്പിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി(ഫിക്കി) സഹകരിച്ച് ഹോട്ടൽ താജ് ഡെക്കാണിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചെറുകിട-ഇടത്തരം സംരംഭകർക്കായി (എസ്എംഇ) ഫെബ്രുവരി രണ്ടു മുതൽ നാലു വരെ കൊച്ചിയിൽ നടക്കുന്ന മൂന്നു ദിവസത്തെ ബി2ബി മീറ്റാണ് വ്യാപാർ 2017.

വ്യവസായ വാണിജ്യ ഡയറക്ടർ പി.എം. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെ-ബിപ്) സിഇഒ വി. രാജഗോപാൽ, ഫിക്കി തെലങ്കാന സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ദേവേന്ദ്ര സുരാന എന്നിവരും നേതൃത്വം നൽകി. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിലിന്റെ മേധാവി സാവിയോ മാത്യൂ, ഫിക്കി തെലങ്കാന സ്റ്റേറ്റ് കൗൺസിൽ മേധാവി അഖിലേഷ് മഹുർക്കാർ എന്നിവരും സംസാരിച്ചു.

ഭക്ഷ്യസംസ്‌കരണം, കൈത്തറി വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, ഇലക്ട്രിക്കൽ-ഇലക്ട്രോണിക്‌സ്, പരമ്പരാഗത വിഭാഗങ്ങളായ കരകൗശലം, മുള തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ടുള്ള വ്യാപാർ മേളയിൽ കേരളത്തിൽനിന്നുള്ള വിൽപ്പനക്കാരും നിർമാതാക്കളുമായും നേരിട്ട് ഇടപെടാനും സംവദിക്കാനും ബയർമാർക്ക് അവസരം ലഭിക്കും.

TAGS: Vyapar 2017 |