ചോ രാമസ്വാമി അന്തരിച്ചു

Posted on: December 7, 2016

cho-ramaswamy-big

ചെന്നൈ : തമിഴിലെ പ്രമുഖ ഹാസ്യ സാഹിത്യകാരനും തുഗ്ലക് മാസികയുടെ പത്രാധിപരുമായ ചോ രാമസ്വാമി (82) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബസന്ത് നഗർ ശ്മശാനത്തിൽ. ചോ രാമസ്വാമിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

ജയലളിതയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ചോ 89 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കാമരാജ് മുതൽ നരേന്ദ്ര മോദി വരെ നീളുന്ന വിപുലമായ സുഹൃദ് വലയം ചോ രാമസ്വാമിക്കുണ്ടായിരുന്നു. ചോയുടെ രാഷ്ട്രീയ ആക്ഷേപ ഹാസ്യങ്ങൾ അദേഹത്തെ തമിഴ്‌നാട്ടിൽ ഏറെ ചർച്ചചെയ്യപ്പെട്ടു. വാജ്‌പേയി സർക്കാരിന്റെ കാലത്ത് (1999-2005 )രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. പത്രപ്രവർത്തനരംഗത്തെ മികവിന് ബിഡി ഗോയങ്ക അവാർഡ് ലഭിച്ചിട്ടുണ്ട്.