റിസർവ് ബാങ്ക് വായ്പാനയം നാളെ

Posted on: December 6, 2016

RBI-wall-Big

മുംബൈ : നോട്ട് പിൻവലിക്കലിനു ശേഷമുള്ള റിസർവ് ബാങ്കിന്റെ ആദ്യ വായ്പ നയം നാളെ പ്രഖ്യാപിക്കും. റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ അധ്യക്ഷതയിൽ ഇന്നും നാളെയുമായാണ് അവലോകന സമിതി യോഗം ചേരുന്നത്.

നോട്ട് പിൻവലിക്കൽ ബാങ്കിംഗുകൾക്ക് പുത്തൻ ഊർജ്ജം പകർന്ന പശ്ചാത്തലത്തിൽ പലിശനിരക്കുകളിൽ കുറവുവന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകളും ക്രൂഡോയിൽ വില വർധനയും പണനയ അവലോകന സമിതി യോഗം വിലയിരുത്തും.