രജനീകാന്ത് ആദരാഞ്ജലികൾ അർപ്പിച്ചു

Posted on: December 6, 2016

rajinikanth-big

ചെന്നൈ : ജയലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ രജനീകാന്ത് എത്തി. ജയലളിതയുടെ ഭൗതികശരീരത്തിനു മുന്നിൽ കൂപ്പുകൈകളോടെ നിന്ന രജനികാന്ത് മുഖ്യമന്ത്രി പനീർശെൽവത്തെയും ശശികലയെയും അനുശോചനം അറിയിച്ച ശേഷമാണ് മടങ്ങിയത്.

രാഷ്ട്രപതി, പ്രധാനമന്ത്രി, കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കൾ ജയലളിതയുടെ ദേഹവിയോഗത്തിൽ അനുശോചിച്ചു.