കേരളത്തിലും ഇന്ന് അവധി

Posted on: December 6, 2016

kerala-government-logo-big

തിരുവനന്തപുരം : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദരസൂചകമായി കേരളത്തിലെ ഗവൺമെന്റ് ഓഫീസുകൾക്കും പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. തമിഴ്‌നാട്ടിലേക്ക് ഇന്ന് കെഎസ്ആർടിസി സർവീസ് നടത്തില്ല. കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.