കേരളത്തിലും പോലീസിന് ജാഗ്രത നിർദേശം

Posted on: December 5, 2016

loknath-behera-ips-big

തിരുവനന്തപുരം : ജയലളിതയുടെ ആരോഗ്യനില വഷളായ സാഹചര്യത്തിൽ കേരളത്തിലും പോലീസിന് അതീവ ജാഗ്രത നിർദേശം നൽകിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ എസ് പി മാരോട് ചെക്ക് പോസ്റ്റുകളിൽ പ്രത്യേക പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമലയിലും പമ്പയിലും സുരക്ഷ കർശനമാക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.