പ്രധാനമന്ത്രിയെ ജയലളിതയുടെ ആരോഗ്യനില ജെ. പി. നഡ ധരിപ്പിച്ചു

Posted on: December 5, 2016

narendra-modi-black-suit-bi

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നഡ  ധരിപ്പിച്ചു. എഐഎംഎസിൽ നിന്നുള്ള നാല് വിദഗ്ധ ഡോക്ടർമാർ ചെന്നൈയിൽ എത്തിയിട്ടുണ്ട്.

സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിനെ പ്രധാനമന്ത്രി ചെന്നൈയിലേക്ക് അയച്ചു. കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ നേരത്തെ ചെന്നൈയിലെത്തിയിട്ടുണ്ട്.