എഫ്‌ഐഎസ് ഇസാഫിന്റെ സാങ്കേതിക പങ്കാളി

Posted on: November 24, 2016

fis-logo-big

മുംബൈ : മൈക്രോഫിനാൻസ് കമ്പനിയായ ഇസാഫ് ആരംഭിക്കുന്ന ചെറുകിട ധനകാര്യ ബാങ്കിന്റെ സാങ്കേതിക പങ്കാളിയായി എഫ്‌ഐഎസിനെ (ഫിഡലിറ്റി നാഷണൽ ഇൻഫർമേഷൻ സർവീസ്) തെരഞ്ഞെടുത്തു. ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലായി ആരംഭിക്കുന്ന ശാഖകളിൽ ബാങ്കിന്റെ സാങ്കേതിക പങ്കാളിയായി എഫ്‌ഐഎസ് പ്രവർത്തിക്കും.

പൂർണ്ണമായും ഔട്ട്‌സോഴ്‌സ് ഡെലവറി മാതൃകയിൽ ബാങ്കിംഗ് സേവനങ്ങളുടെയും പണമിടപാടുകളുടെയും പൂർണ്ണമായ ഏകീകരണത്തിനുള്ള പ്ലാറ്റ്‌ഫോമായി എഫ്‌ഐഎസ് പ്രവർത്തിക്കും. ഇതിൽ കോർ ബാങ്കിംഗ്, ചാനലുകൾ, റിസ്‌ക് മാനേജമെന്റ്, ട്രഷറി, അനലിറ്റിക്‌സ് തുടങ്ങി മുഴുവൻ ക്രയവിക്രയങ്ങളിലും കൃത്യമായ സേവനം ലഭ്യമാക്കുന്നു. സ്വിച്ചിംഗ്, ഡെബിറ്റ്, കാർഡ് മാനേജ്‌മെന്റ് സേവനം, എടിഎം സേവനങ്ങളും എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ഫിസ് പോലെ ആഗോള വൈദഗ്ധ്യമുള്ള സ്ഥാപനവുമായുള്ള സഹകരണത്തിലൂടെ മികച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ കഴിയുന്നതിൽ അതീവ സന്തേഷമുണ്ടെന്ന് ഇസാഫ് മൈക്രോഫിനാൻസിന്റെ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ. പോൾ തോമസ് പറഞ്ഞു.

ഇന്ത്യയിലെ സാമ്പത്തിക ഉൾപ്പെടുത്തലിനെ പിന്തുണയ്ക്കുമെന്നതിൽ അഭിമാനമുണ്ടെന്ന് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ, എപിഎസി, എഫ്‌ഐഎസ് ശ്രീഹരി ഭട്ട് പറഞ്ഞു.