എം. എം. മണി വൈദ്യുതി മന്ത്രി

Posted on: November 20, 2016

m-m-mani-big

തിരുവനന്തപുരം : കേരള മന്ത്രിസഭയിൽ അഴിച്ചുപണി. എം. എം. മണിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സിപിഎം സംസ്ഥാനസമിതി തീരുമാനിച്ചു. വൈദ്യുതി വകുപ്പിന്റെ ചുമതലയായിരിക്കും എം എം മണിക്ക് നൽകുന്നത്. ഉടുമ്പൻചോലയിൽ നിന്ന് വിജയിച്ച എം. എം. മണി, എട്ട് തവണ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നു.

ഇ.പി. ജയരാജൻ രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന വ്യവസായവകുപ്പ് നിലവിലുള്ള സഹകരണ മന്ത്രി എ. സി. മൊയ്തീന് നൽകും. വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുതിയ സഹകരണം-ടൂറിസം മന്ത്രി. ദേവസ്വം, യുവജനക്ഷേമകാര്യവകുപ്പുകളുടെ ചുമതലയും സുരേന്ദ്രൻ വഹിക്കും. സത്യപ്രതിജ്ഞ തീയതി ഉൾപ്പടെയുള്ളകാര്യങ്ങൾ സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിക്കും.