സഹകരണ ബാങ്കുകളുടെ ഹർജി നാളത്തേക്ക് മാറ്റി

Posted on: November 16, 2016

kerala-high-court-big

കൊച്ചി : നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട നേരിടുന്ന പ്രതിസന്ധികൾക്കെതിരെ സഹകരണ ബാങ്കുകൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കേരള ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഹൈക്കോടതിയിൽ ഹാജരാകും.

പ്രതിഷേധസൂചകമായി സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ ഇന്ന് അടച്ചിട്ടിരിക്കുകയാണ്. സഹകരണ സംരക്ഷണ കൗൺസിൽ കൊച്ചിയിൽ ആദായനികുതി ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.