അപ്പോളോ ടയേഴ്‌സ് ആന്ധ്രപ്രദേശിൽ പ്ലാന്റ് സ്ഥാപിക്കുന്നു

Posted on: November 10, 2016

apollo-tyres-signing-mou-wi

ഹൈദരാബാദ് : അപ്പോളോ ടയേഴ്‌സ് ആന്ധ്രപ്രദേശിൽ 525 കോടി രൂപ മുതൽമുടക്കി പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നു. അപ്പോളോയുടെ ഇന്ത്യയിലെ അഞ്ചാമത്തെ പ്ലാന്റാണിത്. കേരളത്തിൽ രണ്ടും തമിഴ്‌നാട്ടിലും ഗുജറാത്തിലും ഒരോ പ്ലാന്റുകളുമാണ് നിലവിലുള്ളത്.

ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ അപ്പോളോ ടയേഴ്‌സ് ഡയറക്ടർ സൂനം സർക്കാരും ആന്ധ്രപ്രദേശ് വ്യവസായവകുപ്പ് ഡയറക് ടർ കാർത്തികേയ മിശ്ര ഐഎസും ഒപ്പുവച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും അപ്പോളോ ടയേഴ്‌സ് ചെയർമാൻ ഓങ്കാർ എസ് കൻവാറും സന്നിഹിതരായിരുന്നു.

ലോകോത്തര നിലവാരമുള്ള പ്ലാന്റ സ്ഥാപിക്കാനുള്ള അപ്പോളോയുടെ ദൗത്യത്തിന് ആന്ധ്രപ്രദേശ് ഗവൺമെന്റിന്റെ എല്ലാ പിന്തുണയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വാഗ്ദാനം ചെയ്തു.

TAGS: Apollo Tyres |