അപ്പോളോ ടയേഴ്‌സ് ഗ്ലോബൽ ആർ & ഡി ചെന്നൈയിൽ തുറന്നു

Posted on: November 10, 2016

apollotyres-global-r-d-ce

ന്യൂഡൽഹി : അപ്പോളോ ടയേഴ്‌സിന്റെ രണ്ടാമത്തെ ഗ്ലോബൽ ആർ ആൻഡ് ഡി സെന്റർ ചെന്നൈയിൽ തുറന്നു. അപ്പോളോ ചെയർമാൻ ഓങ്കാർ എസ് കൻവാർ, വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നീരജ് കൻവാർ എന്നിവർ ചേർന്ന് സെന്റർ ഉദ്ഘാടനം ചെയ്തു.

കമ്പനി ഡയറക്ടർമാരും ഉന്നത മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. അപ്പോളോയുടെ ആദ്യ ഗ്ലോബൽ ആർ ആൻഡ് ഡി സെന്റർ 2013 ൽ നെതർലൻഡിൽ ആരംഭിച്ചിരുന്നു.